തൃശ്ശൂരിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

തൃശൂര്‍: തൃശൂരിലെ ചിമ്മിനി ഉൾക്കാട്ടിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. എച്ചിപ്പാറ ആദിവാസി ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ ആണ് മരിച്ചത്. 42 വയസ്സായിരുന്നു.വിറകുതോട് ഭാഗത്ത് ഇന്നുരാവിലെ ഫയർലൈൻ ജോലിക്കിടെയാണ് ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥനും രണ്ട് വാച്ചർമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال