കുന്നംകുളം : കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമികളെ ഉപയോഗിച്ച് 300 കോടി രൂപയോളം കവർന്ന കേസിൽ ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിൽ മുഖ്യ സൂത്രധാരനായി രേഖപെടുത്തിയ വ്യക്തിയാണ് കുന്നംകുളം എം എൽ എ എ.സി മൊയ്തീൻ എന്ന് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ശങ്കു ടി ദാസ് പറഞ്ഞു. എൻ ഡി എ കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ വിചാരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ഡി ജെ എസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സുനിൽ കുമാർ, സോഷ്യലിസ്റ്റ് ജനദാദൾ ജില്ലാ പ്രസിഡൻ്റ് എം ഡി രാജീവ് , നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജന സെക്രട്ടറി ഷംസുദീൻ ബിജെപി തൃശൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറിമാരായ രാജേഷ് കെ എസ്, കെ ആർ അനീഷ് മാസ്റ്റർ, ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിൻ, എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് ജിത്തു വേലൂർ, എന്നിവർ സംസാരിച്ചു ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി മഹേഷ് തിരുത്തിക്കാട്, സുമേഷ് കളരിക്കൽ, അഭിലാഷ് കടങ്ങോട്, സുജിത്ത് എന്നിവർ നേതൃത്വം നൽകി
