തൃക്കാക്കരയിൽ അഖിൽ മാരാര്‍ മത്സരിക്കും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20


കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൻഡിഎയുടെ ഭാഗമായ ട്വന്‍റി 20. തൃക്കാക്കരയിൽ സംവിധായകന്‍ അഖിൽ മാരാര്‍ സ്ഥാനാർത്ഥിയാകും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും മത്സരിക്കും. കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ കുന്നത്തുനാട്ടില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ബിജെപിയും ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 47 സ്ഥാനാർത്ഥികളെയാണ് ബിജെപി ആ​ദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, ബേപ്പൂരിൽ കെ പി പ്രകാശ് ബാബു, കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരൻ, തൃശൂരിൽ പത്മജ, തിരുവല്ലയില്‍ അനൂപ് ആന്റണി, പാലക്കാട് ശോഭ സുരേന്ദ്രൻ, പൂഞ്ഞാരില്‍ പിസി ജോർജ്, ഒറ്റപ്പാലത്ത് മേജർ രവി എന്നിവരും മത്സരിക്കും. ബാക്കി സീറ്റുകളിലെ സ്ഥാനാർത്ഥികളെ നാളെയും മറ്റന്നാളുമായി പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال