വഖഫ് ബോർഡിൻ്റെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കി വിവരാവകാശ രേഖ


കൊച്ചി: വഖഫ് ബോർഡിൻ്റെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കി വിവരാവകാശ രേഖ. തർക്ക ഭൂമിയിലെ താമസക്കാർക്ക് നോട്ടീസ് നൽകാതെയാണ് ഭൂമി രജിസ്റ്ററിൽ ചേർത്തതെന്ന് വഖഫ് ബോർഡിൻറെ വിവരാവകാശ മറുപടി. ഭൂമി ഏറ്റെടുക്കും മുമ്പ് ഫറൂഖ് കോളേജിൽ നിന്ന് മാത്രമാണ് വിശദീകരണം തേടിയതെന്ന് സമ്മതിച്ച് വഖഫ് ബോർഡ്. വഖഫ് ബോർഡിൻറെ വീഴ്ച വ്യക്തമാക്കുന്ന നിർണായക രേഖ എന്ന് മുനമ്പം സമരസമിതി. സുപ്രീംകോടതി വിധികളുടെയും വഖഫ് നിയമത്തിൻ്റെയും ലംഘനം ഇതോടെ വ്യക്തമായന്നും സമരസമിതി. വിവരാവകാശരേഖ വഖഫ് ട്രിബ്യൂണലിന് മുന്നിൽ നിർണായക തെളിവായി ഉപയോഗിക്കാൻ മുനമ്പം സമരസമിതി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال