കുറത്തികാട്: കുറത്തികാട്, കായംകുളം, വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധികളിലെ കടകളിൽ വ്യാപകമായി മോഷണം നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊല്ലം ചവറ തെക്കുംഭാഗം മുരിങ്ങവിളയിൽ വീട്ടിൽ ഷാജി എന്ന മധു (57) വിനെയാണ് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. 'പരാതി കുട്ടപ്പന്‍' എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി കായംകുളം-പുനലൂർ റോഡിന് സമീപമുള്ള കടകളിൽ ഇയാൾ മോഷണം നടത്തിവരികയായിരുന്നു. ഈ മാസം 14-ന് കറ്റാനത്തിന് സമീപമുള്ള ഹോട്ടലിന്റെ മുൻവാതിൽ തകർത്ത് പണവും മൊബൈൽ ഫോണുകളും കവർന്നു. സമാനരീതിയിൽ മോഷണങ്ങൾ വർധിച്ചതോടെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എംപി മോഹനചന്ദ്രൻനായർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എംകെ ബിനുകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
കുറത്തികാട്, കായംകുളം, വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധികളിലെ കടകളിൽ വ്യാപകമായി മോഷണം: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
byArjun.c.s
-
0