പൊലീസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത യുഡിഎഫ് പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു.
യുഡിഎഫ് പ്രവർത്തകനായ ആബിദ് അടിവാരത്തിന് എതിരെ താമരശേരി പൊലീസാണ് കേസെടുത്തത്. ഇയാൾ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ, പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ പൊലീസിനെ ആക്രമിച്ചത് ഞായീകരിക്കുകയും പൊലീസിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുകയുമായിരുന്നു.