മുബൈയിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തം; മരിച്ചത് തിരുവനന്തപുരം സ്വദേശികള്‍


മുബൈ/തിരുവനന്തപുരം: നവി മുബൈ വാഷിയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ഇന്നലെ അര്‍ധരാത്രിയുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്നുപേര്‍ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികള്‍. മൂന്ന് മലയാളികളടക്കം നാലുപേരാണ് തീപിടിത്തത്തിൽ മരിച്ചത്. ചിറയിൻകീഴ് ആൽത്തറമൂട് നന്ദനത്തിൽ രാജൻ -വിജയലക്ഷ്മി ദമ്പതികളുടെ മകൾ പൂജ രാജൻ, ഭർത്താവ് സുന്ദർ ബാലകൃഷ്ണൻ, ഇവരുടെ ആറു വയസുള്ള വേദിക സുന്ദർ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഏറെനാളായി ഈ കുടുംബം മുംബൈയിലാണ് താമസം. ഇക്കഴിഞ്ഞ ഓണത്തിന് ഇവർ നാട്ടിൽ വന്നിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഷോർട്ട് സർക്യൂട്ട് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് മഹാരാഷ്ട്ര പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

അർദ്ധരാത്രി 12:40 കൂടിയാണ് വാഷി സെക്ടർ 14 ലെ റഹേജ റസിഡൻസിയുടെ പത്താം നിലയിൽ തീപിടിത്തം ഉണ്ടായത്. പിന്നീടത് 11,12 നിലകളിലേക്ക് വ്യാപിച്ചു. ആളുകളുടെ കരച്ചിൽ കേട്ട് ഉടൻതന്നെ ഫയർഫോഴ്സ് എത്തി അണക്കാൻ ശ്രമിച്ചുവെങ്കിലും നാല് ജീവനുകൾ നഷ്ടമായി. രാവിലെ നാലുമണിയോടെ തീ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ഇവർക്ക് അടുത്തേക്ക് ഫയർഫോഴ്സിന് പോകാനായത്. അപ്പോഴേക്കും മുംബൈയിൽ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം ചിറയൻകീഴ് സ്വദേശികളായ പൂജാ രാജൻ, ഭർത്താവ് സുന്ദർ ബാലകൃഷ്ണൻ മകൾ വേദിക മുംബൈ സ്വദേശിയായ കമല ഹിരൺ ജയൻ എന്നിവർ മരണത്തിന് കീഴടങ്ങിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.എസിയുടെ കംപ്രസ്സർ പൊട്ടിത്തെറിച്ച നിലയിലായിരുന്നു.

നിരവധി ഫ്ലാറ്റുകളുള്ള കെട്ടിട സമുചയമാണിത്. ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. നവി മുംബൈയിലെ ദുർബയിൽ പൂജ സ്റ്റോഴ്സ് എന്ന പേരിൽ ടയർ കട നടത്തുന്നയാളാണ് മരിച്ച പൂജയുടെ പിതാവ് രാജൻ. മൂന്നുപേരുടെയും മൃതദേഹം ഇപ്പോൾ വാഷി മുനിസിപ്പൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال