സുജിത് വിഷയത്തിൽ,പോലീസ് തല്ലാൻ പാടില്ലായിരുന്നുവെന്നും, എന്നാൽ തനിക്ക് നാക്ക് പിഴ പറ്റിയിട്ടില്ലെന്നും, പറഞ്ഞത് വസ്തുതാപരമാണെന്നും കെ വി അബ്ദ്ദുൾഖാദർ.തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അബ്ദുൽ ഖാദർ
വിഷയം അവതരിപ്പിച്ച ഘട്ടത്തിൽ വസ്തുതകൾ പൂർണമായി പറയാൻ ഡിസിസി പ്രസിഡൻ്റോ കോൺഗ്രസ് നേതാക്കളോ തയ്യാറായിരുന്നില്ല.
സുജിത്ത് ഏതെങ്കിലും കേസിൽ പ്രതിയാണോയെന്നോ ഏത് സാഹചര്യത്തിലാണ് സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടു പോയതെന്നോ ആരും കൃത്യമായി പറഞ്ഞിട്ടില്ല. സുജിത് പോലീസുമായി മൽപിടുത്തമുണ്ടായിയെന്നത് വിദഗ്ദമായി മറച്ച് പിടിക്കുകയും ചെയ്തു. കല്ലുമ്പുറത്ത് ഒരു കല്യാണ ഹോളിലും പള്ളിപ്പെരുനാളിനും സുജിത് തല്ലുണ്ടാക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതാണ്.പോലീസ് തല്ലാൻ പാടില്ല എന്നത് അംഗീകരിക്കുന്നു. എന്നാൽ അതിന്റെ മറുവശം ആരും അന്വേഷിക്കുന്നില്ല. സുജിത്തിൻ്റെ കല്യാണം വലിയ സംഭവമാക്കി മാധ്യമങ്ങൾ നൽകാൻ മാത്രം വിശുദ്ധനല്ല സുജിത് എന്ന് താൻ പറഞ്ഞത് നാക്കു പിഴയല്ല വസ്തുതാപരമാണെന്നും അബ്ദുൽഖാദർ പറഞ്ഞു.വോട്ടർപട്ടിക ക്രമക്കേട് വിഷയത്തിൽ ടി എൻ പ്രതാപൻ നാടകം കളിക്കുകയാണെന്നും തിരഞ്ഞെടുപ്പിന് മുൻപ് ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും അബ്ദുൽഖാദർ പറഞ്ഞു.
