ഗാസയിലെ ആക്രമണം: പ്രതിഷേധിച്ച ബെൻ & ജെറി ഐസ്ക്രീമിന്‍റെ സഹസ്ഥാപകൻ അറസ്റ്റിൽ



ബെൻ & ജെറി ഐസ്ക്രീമിന്‍റെ സഹസ്ഥാപകനായ ബെൻ കോഹൻ അറസ്റ്റിൽ. ഇസ്രായേലിനുള്ള യുഎസ് സൈന്യത്തിന്‍റെ സഹായത്തിനും ഗാസയിലെ മാനുഷിക സാഹചര്യങ്ങൾക്കും എതിരെ പ്രതിഷേധിച്ചതിനാണ് ബുധനാഴ്ച കാപ്പിറ്റോൾ ഹില്ലിൽ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ ഉൾപ്പെട്ട സെനറ്റിന്‍റെ വാദം കേൾക്കൽ തടസ്സപ്പെടുത്തിയ പ്രതിഷേധത്തിന് ഒടുവിലായിരുന്നു കോഹന്‍റെ അറസ്റ്റ്.


ഗാസയിലെ പാവപ്പെട്ട കുട്ടികളെ കൊല്ലുകയും അമേരിക്കയിലെ കുട്ടികൾക്കുള്ള മെഡിക്കെയ്ഡ് വെട്ടിക്കുറയ്ക്കുകയും ചെയ്ത് കൊണ്ട് ഇസ്രായേലിന് സൈനിക സഹായം നൽകുകയാണെന്നായിരുന്നു കോഹൻ സെനറ്റിന്‍റെ പൊതു ഗാലറിയിലിരുന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞത്. 'യുഎസ് കോൺഗ്രസ് ഗാസയിലെ കുഞ്ഞുങ്ങളെ കൊല്ലാനുളള ബോംബുകൾക്ക് പണം നൽകുന്നു' അദ്ദേഹം പൊതു ഗ്യാലറിയില്‍ ഇരുന്ന് വിളിച്ച് പറഞ്ഞു. ഇതോടെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത പോലീസ് ഗ്യാലറിയിൽ നിന്നും നീക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നതിനിടയിലും ഗാസയിലേക്ക് ഭക്ഷണം അയക്കൂവെന്ന് അദ്ദേഹം ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 


പെതു ഗ്യാലറിയില്‍ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ ഡിപ്പാർട്ട്മെന്‍റിന്‍റെ ബഡ്ജറ്റ് പ്രൊപ്പോസൽ അവതരിപ്പിക്കുന്നതിനിടെ കോഹന്‍റ കെന്നഡി ജൂനിയറും പോലീസും മറ്റ് അംഗങ്ങളും ഒരു നിമിഷം ഞെട്ടുന്നതും വീഡിയോയിൽ കാണാം. കൈകൾ പിന്നിൽ ബന്ധിച്ച് പോലീസ് കോഹനെ പുറത്തേക്ക് കൊണ്ട് പോകുന്നതിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. സിവിൽ നിയമ ലംഘന കേസുകൾക്ക് ബാധകമായ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ കോഡ് പ്രകാരമാണ് കോഹനെതിരെ കുറ്റം ചുമത്തിയതെന്ന് കാപ്പിറ്റോൾ പോലീസ് പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال