ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ സഞ്ചരിച്ച കാറിൽ ബോംബു വെച്ചിട്ടുണ്ടെന്നുപറഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച വിദേശവനിതയെയും യുവാവിനെയും ആലപ്പുഴ മെഡിക്കൽ കോളേജിലെ മാനസികാരോഗ്യവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബൈപ്പാസിൽ തടസ്സമുണ്ടാക്കിയതിന് ഇരുവർക്കെതിരേയും കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചശേഷമാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച രാത്രി പതിനൊന്നിന് ബൈപ്പാസിൽ കടപ്പുറം വനിത-ശിശു ആശുപത്രിക്കു സമീപത്തായിരുന്നു സംഭവം. ഓസ്ട്രേലിയൻ സ്വദേശിനിയും ചേർത്തല സ്വദേശിയായ യുവാവും സഞ്ചരിച്ച കാറിലാണ് ബോംബുവെച്ചതായി അഭ്യൂഹം ഉയർന്നത്.
ഇവർ സഞ്ചരിച്ചിരുന്ന കാർ ടൂറിസ്റ്റ് ബസിനു കുറുകേയിട്ട് ഗതാഗതതടസ്സം സൃഷ്ടിക്കുകയായിരുന്നു. തുടർന്നായിരുന്നു ബോംബു നാടകം. ഇവരെ പിന്നീട് സൗത്ത് പോലീസ് കാറിന്റെ ചില്ലുതകർത്ത് പുറത്തിറക്കുകയായിരുന്നു.