തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ മദ്യഷോപ്പുകള്‍ തുടങ്ങാന്‍ അനുമതിയായി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഐടി പാര്‍ക്കുകളിലും കൊച്ചി ഇന്‍ഫോ പാര്‍ക്കിലും ഓരോ മദ്യ ഷോപ്പുകള്‍ തുടങ്ങാനാണ് ഇപ്പോള്‍ അനുമതിയായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിന്റെ ഭാഗമായിട്ടാണ് നടപടി.
ഐടി പാര്‍ക്കുകളിലെ പ്രത്യേക കെട്ടിടത്തിലാണ് മദ്യ ഷോപ്പുകള്‍ തുറക്കേണ്ടത്. ജീവനക്കാര്‍ക്ക് മാത്രമാണ് ഷോപ്പുകളില്‍ പ്രവേശനം ഉണ്ടാകാന്‍ പാടുള്ളൂ. കമ്പനികളിലെ ഔദ്യോഗിക അതിഥികള്‍ക്കും മദ്യം നല്‍കാമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ ഉത്തരവിലുണ്ട്.
10 ലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്. ഐടി പാര്‍ക്ക് ഡെവലപ്പര്‍ക്ക് മാത്രമാണ് ലൈസന്‍സ് ലഭിക്കുക.