പാലക്കാട് കാട്ടാന ഓട്ടോറിക്ഷ തകർത്തു. കല്ലടിക്കോട് കരിമല മാവുചുവട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോയാണ് കാട്ടാന തകർത്തത്. ചൂരക്കോട് സ്വദേശി സുരേഷിന്റെ ഓട്ടോ ആയിരുന്നു ഇത്.
ഇന്നലെ രാത്രിയായാരിന്നു സംഭവം. ഉണ്ടായത്. കരിമല ഭാഗത്ത് കഴിഞ്ഞ ദിവസം രണ്ടു ആനകളുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആനയെത്തി ഓട്ടോറിക്ഷ തകർത്തത്.
കൊടുവള്ളിയിൽ കണ്ടയ്നർ ലോറി മറിഞ്ഞ് അപകടം
കൊടുവള്ളിയിൽ കണ്ടയ്നർ ലോറി മറിഞ്ഞ് അപകടം. നെല്ലാംകണ്ടിയിൽ മിനി കണ്ടയ്നർ ലോറി മറിഞ്ഞ് അപകടത്തിൽ ദേശീയ പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ ആളപായമില്ല.
വയനാട് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
വയനാട് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചാമ് അപകടം ഉണ്ടായത്. സുൽത്താൻ ബത്തേരിയിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സമംഭവം. കട്ടയാട് സ്വദേശികളായ അഖിൽ, മനു എന്നിവരാണ് അപകടത്തിൽ മരിച്ചത്