വേലൂർ: വി. ഫ്രാൻസിസ് സേവിയർ ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവിയറുടെയും വിശുദ്ധ റോസായുടെയും സംയുക്ത ഊട്ടു തിരുനാളിന് കൊടിയേറി. റവ. ഫാദർ. ജോഷി ആളൂർ മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാദർ. റാഫേൽ താണിശ്ശേരി നേതൃത്വത്തിൽ തിരുനാൾ കൺവീനർ മറഡോണ പീറ്റർ തിരുനാൾ കൊടിയേറ്റി. കൈക്കാരന്മാരായ സാബു കുറ്റിക്കാട്ട്,ഔസേപ് വാഴപ്പള്ളി, ജോസഫ് പുലിക്കോട്ടിൽ, ബാബു താണിക്കൽ, തിരുനാൾ കമ്മിറ്റി അംഗങ്ങളായ സൈമൺ പാടൂർ ചാലക്കൽ, ജസ്റ്റിൻ ഒ.ക്കെ കുര്യാക്കോസ് ഒ.പി,ജോജു പനക്കൽ,ബിജു പീ. ജോസ്, ജോയ് സി.എഫ് എന്നിവർ സന്നിഹിതരായിരുന്നു. മെയ് 6 7 8 തീയതികളിൽ ആണ് തിരുനാൾ ആഘോഷിക്കുന്നത്. മൂന്ന് ദിവസവും വൈകിട്ട് 7.30 മുതൽ ബാൻഡ് രാവ് 2025 പ്രമുഖ ബാൻഡ് സെറ്റ് അവതരിപ്പിക്കുന്ന ബാൻഡ് വാദ്യം ഉണ്ടായിരിക്കുന്നതാണ്.മെയ് 8 തീയതി രാവിലെ 7 മണി മുതൽ തിരുനാൾ നേർച്ച ഊട്ട് ആരംഭിക്കുന്നതാണ്.
Tags
thrissur