മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാര 2025 സെപ്റ്റംബർ അവസാനത്തോടെ ഇന്ത്യൻ റോഡുകളിൽ എത്തുമെന്ന് സ്ഥിരീകരിച്ചു. മാരുതി സുസുക്കിയുടെ 2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ വരുമാന കോൺഫറൻസ് കോളിൽ സംസാരിക്കവെ, ഈ വർഷത്തെ ഉൽപ്പാദനത്തിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യുമെന്ന് എംഎസ്ഐഎൽ ചെയർമാൻ ആർസി ഭാർഗവ വെളിപ്പെടുത്തി. അടുത്ത രണ്ട് മാസത്തിനുള്ളിൽ മാരുതി ഇ വിറ്റാര ഉൽപ്പാദനത്തിലേക്ക് പ്രവേശിക്കും. ആദ്യത്തെ കുറച്ച് ബാച്ചുകൾ പ്രധാന കയറ്റുമതി വിപണികൾക്കായി നീക്കിവയ്ക്കും. 6-7 മാസത്തിനുള്ളിൽ ഏകദേശം 70,000 യൂണിറ്റ് ഇലക്ട്രിക് എസ്‌യുവി നിർമ്മിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
മാരുതി ഇ വിറ്റാര 49kWh 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെ ലഭ്യമാകും. പരമാവധി 192.5Nm ടോർക്ക് നൽകുന്നു. ചെറുതും വലുതുമായ ബാറ്ററികളുടെ പവർ ഔട്ട്പുട്ട് യഥാക്രമം 143bhp ഉം 173bhp ഉം ആണ്. ഉയർന്ന സ്പെക്ക് പതിപ്പിൽ 500 കിലോമീറ്ററിലധികം എംഐഡിസി റേറ്റഡ് റേഞ്ച് ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുമെന്ന് കാർ നിർമ്മാതാവ് വെളിപ്പെടുത്തി.