കോഴിക്കോട്: കൊടുവള്ളിയിൽ വിവാഹസംഘം സഞ്ചരിച്ച ബസിന് നേരെ ആക്രമണം. ബസിന് നേരെ പന്നിപ്പടക്കമെറിയുകയും ചില്ല് അടിച്ചുതകർക്കുകയും ചെയ്തു.
ബസ് ആക്രമിച്ച കുപ്രസിദ്ധ ഗുണ്ട ആട് ഷമീറിനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഷമീർ സഞ്ചരിച്ച കാറിൽ ഉരസിയതിനെ തുടർന്നുള്ള തർക്കമാണ് സംഘർഷത്തിന് കാരണം.