കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഉത്സവത്തിന് ഏപ്രിൽ 4 വെള്ളിയാഴ്ച കൊടിയേറും.

 


 ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന ദ്രവ്യ കലശത്തിന് നാളെ രാവിലെ സമാപനമാകും. ഏപ്രിൽ ഒന്നാം തീയതി ആരംഭിച്ച ദ്രവ്യ കലശം നാളെ രാവിലെ നടക്കുന്ന ബ്രഹ്മകലശാഭിഷേകത്തോടെ കൂടി സമാപിക്കും.


തുടർന്ന് വൈകിട്ട് 7 30ന് ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ തെക്കേടത്ത് ശശിധരൻ നമ്പൂതിരി, ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരൻ നമ്പൂതിരി, എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രോത്സവത്തിന് കൊടിയേറും. ക്ഷേത്രോത്സവ കലാപരിപാടികൾക്ക് നാളെ വൈകിട്ട് തുടക്കമാകും. രാത്രി 8 മണിക്ക് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന കർണ്ണശപഥം കഥകളി അരങ്ങേറുന്നതാണ്. ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡണ്ട് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപുള്ളി, ട്രഷറർ ഭാസ്കര കുറുപ്പ് എന്നിവർ നേതൃത്വം നൽകും.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال