വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു: ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി



ബല്ലിയ (യുപി): വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി. സംഭവത്തില്‍ സ്ത്രീയുടെ സഹോദരനെയും ബന്ധുവിനെയും അറസ്റ്റുചെയ്തു.

സാമൂഹികമാധ്യമത്തില്‍ ഫോട്ടോ പ്രചരിപ്പിച്ചതിന്റെ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ചന്ദന്‍ ബിന്ദാണ്(24) കൊല്ലപ്പെട്ടത്.
സ്ത്രീയുടെ സഹോദരനും ബന്ധുവും ചേര്‍ന്ന് രാത്രയില്‍ ചന്ദന്‍ ബിന്ദിനെ കൃഷിയിടത്തിലേക്ക് കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗോതമ്പ് വയലില്‍ തള്ളുകയായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال