സംസ്ഥാനത്ത് ആദ്യമായി ബിഎസ്എൻഎൽ ഐഎഫ്ടിവി സേവനം ആരംഭിച്ചു



കണ്ണൂർ : സംസ്ഥാനത്ത് ആദ്യമായി ബിഎസ്എൻഎൽ ഐഎഫ്ടിവി സേവനം ആരംഭിച്ചതായി ചീഫ് ജനറൽ മാനേജർ ബി. സുനിൽ കുമാർ കണ്ണൂരിൽ പറഞ്ഞു. ആദ്യ ഇന്റർനെറ്റ് ടിവി അധിഷ്ഠിത സേവനമാണിത്. ഇന്ത്യയിലെ പ്രമുഖ ഐപിടിവി കമ്പനിയായ സ്‌കൈപ്രോയുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഐഎഫ്ടിവി സേവനങ്ങൾ ലഭ്യമാക്കി തുടങ്ങിയത്. കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾക്കൊള്ളുന്ന ബിഎസ്എൻഎൽ കണ്ണൂർ ബിസിനസ് ഏരിയയിലാണ് ഐഎഫ്ടിവി പ്രവർത്തനസജ്ജമായിരിക്കുന്നത്.

ഇതോടെ ബിഎസ്എൻഎൽ എഫ്ടിടിഎച്ച് ഉപഭോക്താക്കൾക്ക് ഉയർന്ന വേഗത്തിലുള്ള ഇന്റർനെറ്റ്, ടെലഫോൺ സേവനം എന്നിവയ്ക്കൊപ്പം ലൈവ് ടിവി ചാനലുകളും ലഭിക്കും. ഇതിനായി പ്ലേ സ്റ്റോറിൽനിന്ന്‌ 'സ്‌കൈപ്രോ' ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. 354-ലധികം ചാനലുകളും 23 മലയാളം ചാനലുകളും ഇതിലൂടെ ലഭിക്കും. ഫോൺ: 9446578099.
കേരളത്തിൽ ഒരുകോടി ഉപഭോക്താക്കളാണുള്ളത്. കൂടാതെ എല്ലാ പൊതുജന മേഖലയിലും ബിഎസ്എൻഎൽ 4-ജി സൗകര്യം ലഭ്യമാക്കി. ബിഎസ്എൻഎല്ലിന്റെ 18004444 എന്ന വാട്‌സാപ്പ് നമ്പറിൽ മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്ത് പരാതികൾ പരിഹരിക്കകകയും ചെയ്യുന്നുണ്ട്. കണ്ണൂരിൽ 24 ടവറും കാസർകോട്ട്‌ 31 ടവറും പൂർത്തീകരിക്കുകയും രണ്ടിടങ്ങളും മൂന്ന് ടവറുകൾ പുതുക്കുകയും ചെയ്തു. ജില്ലയിൽ 3000-ത്തോളം ടെലഫോൺ ഉപഭോക്താക്കൾക്ക് മഴക്കാലത്തിന് മുൻപായി ഫൈബർ ബേസ് സേവനം നൽകാനാണ് ലക്ഷ്യം.
ഇത്തരത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ കണക്ടിവിറ്റിയിലേക്കും വിനോദത്തിലേക്കും ബിഎസ്എൻഎല്ലിന്റെ സുപ്രധാന ചുവടുവെപ്പായി ഇത് മാറി. കെ. സജു ജോർജ്, ആർ. സതീഷ്, ടി. ശ്രീനിവാസൻ, ഭുവനേഷ് യാദവ്, കെ.കെ. അഗർവാൾ എന്നിവർ സംസാരിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال