1891 ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സംഖ്യ രാജ്യമായിരുന്ന കൊച്ചി രാജ്യഞ്ഞെ ചുരുക്കം ചില പോലീസ് സ്റ്റേഷനുകളിൽ ഒന്നായിരുന്നു വടക്കാഞ്ചേരി സ്റ്റേഷൻ.1888 മുതൽ 1895 വരെ കൊച്ചി രാജ്യം ഭരിച്ച കേരള വർമ്മ മഹാരാജാവിൻ്റെ കാലത്താണ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ നിലവിൽ വരുന്നത്വടക്കാഞ്ചേരിയിൽ ഒരു പോലീസ് സ്റ്റേഷൻ വരുന്നതിന് മുൻപേ സിവിൽ കോടതി വന്നിരുന്നു എന്നതാണ് മറ്റൊരു ചരിത്ര വസ്തുതകൊച്ചി രാജവംശത്തിൻ്റെ കുലദേവതയാണ് പഴയന്നൂരിലെ പഴയന്നൂർ ഭഗവതി ക്ഷേത്രം.ക്ഷേത്ര ദർശനത്തിനെത്തിയിരുന്ന കൊച്ചി രാജാക്കൻമാർക്കും ഏറെ പ്രിയമുള്ളയിടമായിരു വടക്കാഞ്ചേരി.
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ, കോടതി, വടക്കാഞ്ചേരി ബോയ്സ് സ്കൂൾ,ആശുപത്രി, വായനശാല, തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ബ്രിട്ടീഷ്കാരും കൊച്ചി രാജാക്കൻമാരും ചേർന്ന് വടക്കാഞ്ചേരിക്ക് സമ്മാനിച്ചിട്ടുണ്ട്വടക്കാഞ്ചേരി നഗര പാതയിൽ പഴയ റെയിൽവേഗേറ്റ് മുതൽ ഓട്ടു പാറ ജംഗ്ഷൻ വരെ 20 ഓളം പൊതുകിണറുകളുണ്ടോയിരുന്നു എന്നതാണ് ചരിത്രം ഇന്നതിൽ പലതും നഷ്ടപ്പെട്ടിരിക്കുന്നു.പഴയന്നൂർ, ചേലക്കര, ചെറുതുരുത്തി, എരുമപ്പെട്ടി ,തൃശൂർ മെഡിക്കൽ കോളജ് തുടങ്ങി വലിയൊരു പ്രദേശത്തിൻ്റെ നിയമവാഴ്ച്ച നടത്തിയിരുന്നത് ഒരു കാലത്ത് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ ഉദ്ദ്യോഗസ്ഥരായിരുന്നു പഴയന്നൂരിലും ചെറുതുരുത്തിയിലും കൊച്ചി രാജ്യത്തിൻ്റെ ചുങ്കം പിരിവ് കേന്ദ്രങ്ങളാണ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. പിന്നീട് ഈ പ്രദേശങ്ങളിലെ ജനസംഖ്യാ വർധനവും കുറ്റകൃത്യങ്ങളുടെ തോതും വർധിച്ചതോടെ പോലീസ് സ്റ്റേഷനുകളുടെ എണ്ണവും കൂടി എന്നിരുന്നാലും കഴിഞ്ഞ 8 വർഷങ്ങൾക്ക് മുൻപ് വരെ ഇപ്പറഞ്ഞ പോലീസ് സ്റ്റേഷനുകളെല്ലാം വടക്കാഞ്ചേരി സർക്കിളിന് കീഴിലായിരുന്നു.
പേരെടുത്ത ഒട്ടനവധി പോലീസ് ഉദ്ദ്യോഗസ്ഥരെ സംഭാവന ചെയ്യുവാനും പഴയ വടക്കാഞ്ചേരി പോലീസ്റ്റേഷന് സാധിച്ചിട്ടുണ്ട്. പണ്ട് കാലത്ത് നക്സൽ നേതാവായിരുന്ന അജിത കിടന്നിരുന്ന ലോക്കപ്പും മറ്റുകണ്ടാൽ ഇന്നത്തെ കുറ്റവാളികൾ പോലും ഞ്ഞെട്ടിത്തെറിക്കും. രാജഭരണവും ബ്രിട്ടീഷ് ഭരണവും മാറി ആധുനീക കെട്ടിടങ്ങളും സൗകര്യങ്ങളും വന്നു. ആധുനികതയെ പുൽകുംമ്പോഴും പഴമയേയും പുരാനിർമിതികളേയും നിലനിർത്തണമെന്നാണ് വാക്കാഞ്ചേരിയിലെ ആളുകൾ പറയുന്നത്.
ശ്രീ പി.എൻ ഗോകുലൻ്റെ വാക്കുകളിലേക്ക്


