ആലപ്പുഴ: ആലപ്പുഴയിൽ രോഗിയുമായി പോകുന്ന ആംബുലൻസ് തടഞ്ഞ സംഭവത്തിൽ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടകരമായി വാഹനമോടിച്ചതിനാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകി.
സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെന്നാണ് ഇതുവരെ നൂറനാട് പൊലീസ് പറയുന്നത്. ആദ്യഘട്ടത്തിൽ പരാതിയുമായി ആംബുലൻസ് ഡ്രൈവർ എത്തിയിരുന്നു. അതിന് ശേഷം ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവാക്കൾ ക്ഷമ ചോദിച്ചതിനെ തുടർന്ന് പരാതി പിൻവലിച്ചിരുന്നു.
എന്നാൽ സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്ന് ആംബുലൻസ് അസോസിയേഷൻ അറിയിച്ചിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുർന്ന് മോട്ടോർവാഹനവകുപ്പാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

