കണ്ണൂരിലെ ചെങ്ങളായിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ നിധികുംഭം കണ്ടെത്തി. മഴക്കുഴി നിർമ്മിക്കുന്നതിനിടയിൽ ഒരു സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിലാണ് ഈ നിധി കണ്ടെത്തിയത്. സ്വർണ്ണ ലോക്കറ്റുകൾ, മുത്തുമണികൾ, മോതിരങ്ങൾ, വെള്ളി ആഭരണങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് കണ്ടെത്തിയത്.
തൊഴിലാളികൾ ആദ്യം ഇത് ഒരു ബോംബാണെന്ന് കരുതിയിരുന്നു, പിന്നീട് അവർ പൊലീസിനെ അറിയിക്കുകയായിരുന്നു. നിധികുംഭം പോലീസിന് കൈമാറി, പിന്നീട് ഇത് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി.
സ്വർണ്ണാഭരണങ്ങൾ പൂര്ണമായ സ്വർണ്ണമാണോ സ്വർണ്ണം പൂശിയതാണോ എന്നതിൽ സംശയമുണ്ട്.

