തൃശ്ശൂരിൽ ബിജെപി നടത്തിയ ഡിഐജി ഓഫീസ് മാർച്ചിൽ സംഘർഷം . പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു . ബിജെപി തൃശ്ശൂർ ജില്ലാ അധ്യക്ഷൻ കെ.കെ അനീഷ് കുമാറിനെതിരെ CrPc 107വകുപ്പ് ചുമത്തിയതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത് . അനീഷ് കുമാറിനെ സ്ഥിരം കുറ്റവാളിയാക്കി ചിത്രീകരിച്ചു പാർട്ടി പ്രവർത്തനത്തെ നിർവീര്യമാക്കാം എന്ന് കരുത്തേണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഏതെങ്കിലും ഒരു ക്രിമിനൽ കേസിൽ പ്രതിയല്ലാത്ത അനീഷ് കുമാറിനെതിരെ എന്തടിസ്ഥാനത്തിലാണ് പൊലീസ് ക്രിമിനൽ നടപടി എടുക്കുന്നതെന്നും, ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവിനെതിരെ ഇത്തരം വകുപ്പുകൾ ചുമത്തിയതിന് പൊലീസ് മറുപടി പറയണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.സിപിഎം ആണ് ഞങ്ങളെ കൊണ്ടിത് ചെയ്തിച്ചത് എന്നത് പൊലീസ് തുറന്ന് പറയണം.
കരുവന്നൂരിൽ പാവപ്പെട്ടവന്റെ പണം അടിച്ചു മാറ്റിയ സംഭവത്തിൽ വരുംദിവസങ്ങളിൽ തൃശൂർ ജില്ലയിലെ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയടക്കം ജയിലേക്ക് പോകുന്ന കാഴ്ച കാണാം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റിനായി ഒരു മുറി തന്നെ ഒരുക്കി ഇടേണ്ടി വരുമെന്നും എം ടി കൂട്ടിച്ചേർത്തു. അന്ന് ഞങ്ങൾ റോഡിലും നിങ്ങൾ ജയിലിലും ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ആയിരത്തോളം പ്രവർത്തകർ പങ്കെടുത്ത ബിജെപി മാർച്ച് പൊലീസ് കട്രോൾ റൂമിന് മുന്നിൽ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

