ആലപ്പുഴ : മാധ്യമ പ്രവർത്തകനും, സാമൂഹിക പ്രവർത്തകനുമായ മാവേലിക്കര ചുനക്കര സ്വദേശി അനീഷ് ചുനക്കരക്ക് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം ലഭിച്ചു . സാമൂഹിക പ്രതിബദ്ധതയുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തതിനാണ് ഈ പുരസ്‌കാരം.രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952 ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്.
രാജ്യത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരമാണിത്.കേരളത്തില്‍ തിരുവനന്തപുരം കവടിയാറുള്ള ബിഎസ്എസ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാര ദാന ചടങ്ങ് നടന്നത് .ദേശീയ ചെയർമാൻ ഡോ. ബി. എസ് ബാലചന്ദ്രൻ പുരസ്‌കാരം സമ്മാനിച്ചു. ഡയറക്ടർ ജനറൽ മഞ്ജു ശ്രീകണ്ഠൻ, ജയ ശ്രീകുമാർ, അസ്സി. ഡയറക്ടർ വിനോദ് ടി. ജെ, ജോയിന്റ് ഡയറക്ടർ സിന്ധു മധു, സൂര്യ കവി ഡോ. ജയ ദേവൻ എന്നിവർ സംസാരിച്ചു.ആലപ്പുഴ, മാവേലിക്കര,ചുനക്കര കിഴക്ക് ദീപാലയത്തിൽ(വരയണ്ണുർ )രഞ്ജിനി. സ് ഭാര്യയും മക്കൾ :അവന്തിക ചുനക്കര ഗവണ്മെന്റ് V.H. S,, പ്ലസ് വൺ,ലും, ആവണി ഒൻപതിൽ ആണ് .ആദിത്യ ന്യൂസ്, മലനാട് ചാനൽ എന്നിവയിലും, മറ്റ് ഓൺലൈൻ വാർത്ത ചാനലുകൾക്കും വാർത്തകൾ നൽകി വരുന്നു .
ഇപ്പോൾ അനീഷ് ചുനക്കരക്ക് അഞ്ചു അവാർഡ് കിട്ടി കഴിഞ്ഞു,കേരള പത്രപ്രവർത്തക അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമാണ്.

