കരുത്താകാന്‍ കരുതലാകാന്‍ കുമാരിമാര്‍ എന്ന സന്ദേശവുമായി മഹിള ഐക്യവേദി

 


ചാലക്കുടി: കരുത്താകാന്‍ കരുതലാകാന്‍ കുമാരിമാര്‍ എന്ന സന്ദേശവുമായി മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ചാലക്കുടി രാജീവ് ഗാന്ധി ടൗണ്‍ ഹാളില്‍ വെച്ച് നടത്തിയ കുമാരി സംഗമം മുകുളം 2024 മഹാസമ്മേളനമായി മാറി. വയനാടിന്റെ പുതിയ വാനമ്പാടി കുമാരി രേണുക മുകുളം 2024 ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മഹിള ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനത്ത് തന്നെ ഇത്തരമൊരു പരിപാടി ആദ്യമായിട്ടാണ് സംഘടിപ്പിച്ചത്. 


യുവ എഴുത്തുകാരി അലീന അനബെല്ലി കരുത്തും കരുതുലും എന്ന വിഷയത്തില്‍ ക്ലാസെടുത്തു.സംസ്ഥാന സമിതി അംഗം അലീന പൊന്നു,സംഘാടക സമിതി വൈസ് ചെയര്‍പേഴ്‌സണ്‍ മീനാക്ഷി ജയദാസ്,സംസ്ഥാന സംയോജിക ഡോ.സിന്ധു രാജീവ്,അമൃത ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.ആശ സുരേഷ് സോപാന സംഗീതവും,ഹൃദ്യ ഷിനിലിന്റെ നേതൃത്വത്തില്‍ കൊടകര വാസുപുരം ശ്രീ കോട്ടായി കാരണവര്‍ വനിത കാവടി സംഘം അവതരിപ്പിച്ച കാവടി ചിന്തും സംഗമത്തില്‍ പങ്കെടുത്ത നൂറു കണക്കിന് കുമാരിമാര്‍ക്ക് ആവേശമായി മാറി. വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി.ശശികല ടീ്ച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.


ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി.ബാബു,സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്,സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.പി.അജ്ഞന,സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീജ ബിജു ജില്ല ജനറല്‍ സെക്രട്ടറി ഷൈന പുഷ്പാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സമ്മേളനത്തിന്റെ ഭാഗമായി കുമാരി സമിതിയുടെ പ്രവര്‍ത്തനം എല്ല ജില്ലകളിലും കൂടുതല്‍ സജീവമാക്കുന്നതിനായി ജില്ല സംയോജികമാരെയും തെരഞ്ഞെടുത്തു

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال