പത്ത്‌ വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ


പത്ത്‌ വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ
വരന്തരപ്പിള്ളി അച്ചായത്തൊടിയിൽ 29 വയസ്സുള്ള അബ്ദുൾ വാജിദാണ്‌ അറസ്റ്റിലായത്‌. മദ്രസ്സ അധ്യാപകനായ പ്രതി കഴിഞ്ഞ 3 വർഷമായി കുഞ്ഞിനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നു .

10 വയസ്സുള്ള പെൺ കുഞ്ഞിനെ കഴിഞ്ഞ 3 വർഷമായി പ്രതി നിരന്തരം ലംഗികമായി പീഡിപ്പിക്കുകയായിരുന്നു.കഴിഞ്ഞ ആഴ്ചയിൽ പ്രതിയുടെ പീഡനത്തെ തുടർന്ന് പരിക്കേറ്റ നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതോടെ ആശുപത്രി അധികൃതർ വരന്തരപ്പിള്ളി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.



കുഞ്ഞിന്റെയും മാതാവിന്റെയും മൊഴി രേഖപ്പെടുത്തിയ പോലീസ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്ത്‌ കോടതിയിൽ ഹാജരാക്കി. കോടതി റിമാന്റ്‌ ചെയ്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال