മേഖലയിൽ സൗര തൂക്കു വേലി സ്ഥാപിക്കുമെന്ന കോടികളുടെ പ്രഖ്യാപനം കടലാസിൽ ഉറങ്ങുന്നതിൽ അസംതൃപ്തരാണ് പ്രദേശവാസികൾ ' ചേപ്പലക്കോട് മുതൽ പട്ടാണിക്കാട് വരെ സൗര വേലിസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഫണ്ടനുവദിച്ചിട്ടും യാതൊരു തുടർ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല. വലിയ രണ്ടാനകളാണ് ഇന്നിറങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. കടപ്ലാവിൻ്റെ തൊല്ലി കൊമ്പു പയോഗിച്ച് കുത്തിയടർത്തിയതിൽ നിന്നും കൊമ്പനാനയാണെന്നും മനസിലാക്കാം .
മുൻകാലങ്ങളെ അപേക്ഷിച്ച് വലിയ പാത മുദ്രകളാണ് കൃഷിയിടങ്ങളിൽ കാണുന്നത് . തുടർച്ചയായുള്ള ഈ കാട്ടാന ആക്രമണങ്ങൾക്ക് അറുതിവരുത്തണമെന്നാണ് നാട്ടുകാരുട ആവശ്യം


