ചാല സ്വര്‍ണക്കവര്‍ച്ചയുടെ ആസൂത്രകന്‍ മാളവിക ജ്വല്ലറി ഉടമ ജയറാമെന്ന് പൊലീസ്


തിരുവനന്തപുരം: ചാല സ്വര്‍ണക്കവര്‍ച്ചയുടെ ആസൂത്രകന്‍ മാളവിക ജ്വല്ലറി ഉടമ ജയറാമെന്ന് പൊലീസ്. ജയറാമിന്റെ നിര്‍ദേശ പ്രകാരമാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതികളായ അനില്‍ അനൂപ്, ആന്റണി എന്നിവര്‍ പൊലീസിനോട് പറഞ്ഞു. ബിസിനസ് രംഗത്തെ മത്സരവും കുടിപ്പകയും തന്നെയാണ് കവര്‍ച്ചയ്ക്ക് കാരണമായതെന്നാണ് നിഗമനം. അറസ്റ്റ് ചെയ്ത അനില്‍ അനൂപ്, ആന്റണി എന്നിവരെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അമുല്‍, ജയറാം, ദിലീപ് എന്നിവരെ നാലുദിവസത്തേക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال