അക്കിക്കാവിൽ വീണ്ടും വാഹനാപകടം, കെഎസ്ആർടിസി ഡ്രൈവർക്ക് ദാരുണാന്ത്യം

കുന്നംകുളം  .കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ കെഎസ്ആർടിസി 
ലോഫ്ലോർ ബസ് നിയന്ത്രണം വിട്ട് സമീപത്ത് പൂട്ടിക്കിടന്ന കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവർക്ക് ദാരുണാന്ത്യം. ഓടിട്ട പഴയ കെട്ടിടം ബസിനുള്ളിലേക്ക് തകർന്നുവീണു. ഡ്രൈവർ എറണാകുളം കുമ്പാളങ്ങി പന്നാംപള്ളി വീട്ടിൽ ജോർജ് പി ജോസഫാണ് (49) മരിച്ചത്. അപകടത്തി ൽ എട്ട് പേർക്ക് പരിക്കേറ്റു ചൊവ്വാഴ്ച രാത്രി 10.45 ഓ ടെ താഴത്തെ അക്കിക്കാവ് സെന്ററിലായിരുന്നു അപക ടം. കോഴിക്കോട് നിന്ന് എറ ണാകുളത്തേക്ക് പോകുന്ന ലോ ഫ്ലോർ ബസാണ് അ പകടത്തിൽപ്പെട്ടത്. കേച്ചേ രി- അക്കിക്കാവ് ബൈപാ സ് റോഡിൽനിന്ന് അശ്രദ്ധ യായി സംസ്ഥാന പാതയി ലേക്ക് കയറിയ കാറിൽ ത ട്ടാതിരിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ബസിനുള്ളിൽ കൂടുങ്ങിയ ഡ്രൈവറെ ഒരു മണിക്കൂ നേരത്തെ ശ്രമഫലമായാ ണ് പുറത്തെടുത്തത്. പരി ക്കേറ്റവരെ അൻസാർ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال