വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടു: എട്ട് മലയാളികൾക്ക് ദാരുണാന്ത്യം


വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ എട്ട് പേർ മരിച്ചു. അതിരപ്പിള്ളി ഭാഗത്ത് നിന്ന് പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലർ ആണ് കൊക്കയിലേക്ക് മറിഞ്ഞത്. വാൽപ്പാറ – പൊള്ളാച്ചി പാതയിലാണ് അപകടം സംഭവിച്ചത്. മരിച്ചവരെക്കുറിച്ചും പരുക്കേറ്റവരെക്കുറിച്ചും വാഹനത്തിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

40ൽ അധികം ഹെയർപിന്നുകളാണ് പൊള്ളാച്ചി – വാൽപ്പാറ റൂട്ടിൽ ഉള്ളത്. അതുകൊണ്ടു തന്നെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ച് തെന്നി മറിഞ്ഞതാകാനാണ് സാധ്യത. വാഹനം പൂർണമായി തകർന്നിട്ടുണ്ട്.

വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേയ്ക്കുള്ള 13-ാം ഹെയർപിൻ വളവിൽ വെച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. മലപ്പുറം പാറമ്മൽ സ്‌കൂളിലെ അധ്യാപകരാണ്‌ വാഹനത്തിലുണ്ടായിരുന്നത്. കേരളത്തിൽ നിന്നും പോയ മിനി വാൻ ആണ് അപകടത്തിൽപ്പെട്ടത്. ഹെയർ പിൻ വളവിൽ നിന്ന് വാൻ മറിഞ്ഞ് താഴേയ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. മരണ സംഖ്യ ഉയർന്നേയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദ യാത്രയ്ക്ക് ഇറങ്ങിയതായിരുന്നു മലയാളി സംഘം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال