പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത്


തിരുവനന്തപുരം: എൻഡിഎ ക്യാംപിന് ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത്. ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിയ മോദി തിരുവല്ലയിലെ ആദ്യപരിപാടിക്ക് ശേഷമാണ് തലസ്ഥാന ന​ഗരത്തിലെത്തിയത്. കരമന മുതൽ കിള്ളിപ്പാലം വരെയുള്ള റോഡ് ഷോയിൽ മോ​ദി പങ്കെടുത്തു. മോദിക്കൊപ്പം 4 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ഉണ്ടായിരുന്നു. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെയായിരുന്നു റോഡ് ഷോ. രാജീവ്‌ ചന്ദ്രശേഖർ, വി മുരളീധരൻ, ശ്രീലേഖ, കരമന ജയൻ എന്നീ സ്ഥാനാര്‍ത്ഥികളാണ് പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തത്. റോഡിന്‍റെ ഇരുവശവും പ്രധാനമന്ത്രിയെ കാണാൻ ജനങ്ങള്‍ തിങ്ങിക്കൂടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. തിരുവല്ലയിൽ പൊതുയോഗത്തിൽ മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇവിടെ പൊതുയോഗമില്ല. പൂക്കളുമായിട്ടാണ് ജനങ്ങള്‍ റോഡിനിരുവശവും പ്രധാനമന്ത്രിയെ കാത്തുനിന്നത്. തുറന്ന വാഹനത്തിൽ വളരെ പതിയെ ആണ് പ്രധാനമന്ത്രിയുടെ വാഹനം സഞ്ചരിച്ചത്. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال