വിഷുദിനത്തിൽ ശബരിമലയിൽ വിഷുക്കണി കാണാൻ നിരവധിപേരെത്തി

വിഷുദിനത്തിൽ ശബരിമലയിൽ വിഷുക്കണി കാണാൻ നിരവധിപേരെത്തി. പുലർച്ചെ നാലു മണിക്കാണ് വിഷുക്കണി ദർശനത്തിനായി ശബരിമല നട തുറന്നത്. ആദ്യം തന്ത്രി കണ്Oര് മഹേഷ് മോഹനര് മേൽശാന്തി ഇ ഡി പ്രസാദ് എന്നിവർ ചേർന്ന് അയ്യപ്പന് വിഷുക്കണി ദർശനം ഒരുക്കി.

ശേഷം 4.05 ന് ഭക്തർക്ക് വിഷുകണി ദർശനത്തിനായി നടതുറന്നു. തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷു കൈനീട്ടം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ സംസ്ഥാന പൊലീസ് മേധാവി റവാടാ ചന്ദ്രശേഖർ ഐപിഎസ്, ദേവസ്വം ബോർഡ് സെക്രട്ടറി പി എൻ ഗണേശൻ പോറ്റി എന്നിവരും വിഷുക്കണി ദർശനത്തിനായി എത്തിയിരുന്നു.

രാവിലെ ഏഴ് വരെയായിരുന്നു കണി കാണാൻ സൗകര്യമൊരുക്കിയത്. ഏഴു മണിമുതൽ അഭിഷേകവും ഉഷ പൂജയും നടന്നു. വിഷുദിനത്തിൽ രാവിലെ എട്ടുമണി മുതൽ 11 മണി വരെയായിരുന്നു നെയ്യ് അഭിഷേകം. മേടമാസ പൂജയുടെ ഭാഗമായി ഏപ്രിൽ 17ന് സഹസ്ര കലശ പൂജയും ഏപ്രിൽ 18ന് സഹസ്രകലശാഭിഷേകവും നടക്കും. മേടമാസ പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്ക് ശബരിമല നടയടക്കും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال