കാ​ട്ടു​പ​ന്നി​ക​ളെ ത​ട​യാ​ൻ സാ​രി​കൊണ്ട് വേ​ലി തീ​ർ​ത്ത് ക​ർ​ഷ​ക​ർ


മ​യ്യി​ൽ: കു​റ്റ്യാ​ട്ടൂ​ർ മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത് ത​ട​യാ​ൻ സാ​രി കൊ​ണ്ട് വേ​ലി തീ​ർ​ത്ത് ക​ർ​ഷ​ക​ർ.

പ​ച്ച​ക്ക​റി​ക​ളും മ​റ്റും കൃ​ഷി ചെ​യ്യു​ന്ന വ​യ​ലി​നു ചു​റ്റു​മാ​യി സാ​രി​ക​ൾ വ​ലി​ച്ചു കെ​ട്ടി നി​ർ​മി​ച്ച വേ​ലി ഏ​റെ​ക്കു​റെ ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. നേ​ര​ത്തെ രാ​ത്രി മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ ഇ​പ്പോ​ൾ പ​ക​ൽ സ​മ​യ​ങ്ങ​ളി​ലും സ്വൈ​ര്യ​വി​ഹാ​രം ന​ട​ത്തു​ക​യാ​ണ്.

ആ​ക്ര​മ​ണ ഭീ​ഷ​ണി കാ​ര​ണം പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും പ​റ​യു​ന്നു. പ​റ​മ്പു​ക​ളി​ലെ ചേ​മ്പ്,വാ​ഴ, തെ​ങ്ങി​ൻ​തൈ​ക​ൾ എ​ന്നി​വ പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു​ണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال