പണം നൽകിയില്ല: കായംകുളത്ത് മുട്ടക്കടയ്ക്ക് നേരെ സാമൂഹിക വിരുദ്ധ ആക്രമണം


ആലപ്പുഴ: പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് കായംകുളത്ത് മുട്ടക്കടയ്ക്ക് നേരെ സാമൂഹിക വിരുദ്ധ ആക്രമണം. ഐക്യ ജങ്ഷനിൽ പ്രവർത്തിക്കുന്ന ബൈജുവിന്റെ ഉടമസ്ഥതയിലുള്ള പി കെ മുട്ടക്കടയ്ക്കു നേരെയായിരുന്നു ആക്രമണം. കടയിലെത്തിയ ഒരു സംഘം പണം ആവശ്യപ്പെടുകയും ഇത് നൽകാത്തതിനെത്തുടർന്ന് കടയിൽ സൂക്ഷിച്ചിരുന്ന മുട്ടകൾ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ജീവനക്കാരനെ മർദിക്കുകയുമായിരുന്നെന്ന് കടയുടമ പറഞ്ഞു. പരിക്കേറ്റ ജീവനക്കാരനായ സഹദേവനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് നാഷണൽ എഗ് കോർഡിനേഷൻ കമ്മിറ്റി അംഗം എസ് കെ നസീർ ആവശ്യപ്പെട്ടു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال