കേരളത്തെ കണ്ണീരിലാഴ്ത്തിയ വാൽപ്പാറ അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്


പൊള്ളാച്ചി: കേരളത്തെ കണ്ണീരിലാഴ്ത്തിയ വാൽപ്പാറ അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മലപ്പുറത്തെ ജി എൽ പി സ്കൂളിലെ പ്രധാനാധ്യാപികക്കടക്കമാണ് വാൽപ്പാറയിൽ ജീവൻ നഷ്ടമായത്. മലപ്പുറം പാറമ്മൽ ജി എൽ പി സ്കൂളിലെ പ്രധാനാധ്യാപിക അജിതയടക്കം 9 പേരാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു. 7 സ്ത്രീകൾക്കും ഒരു കുട്ടിക്കും ഒരു പുരുഷനുമാണ് ജീവൻ നഷ്ടമായത്. അജിത (54), റംല (52), സുഹറ (43), ആശ (41), മജീദ് (43), സാജിദ (45), ഷക്കാന (37) ,റുഖിയ (39), ഹിഷാം (12) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇതിൽ സാജിദ സ്കൂളിൽ ഭക്ഷണം ഉണ്ടാകുന്ന സ്ത്രീയാണ്. ഇവരുടെ മകനായ 11 വയസുള്ള ശഹദിൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. 8 പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. ഡ്രൈവർ മുഹമ്മദ്‌ ഫാസിത്തും ശഹദിനുമടക്കം 4 പേർ ചികിത്സയിലാണ്. ഇതിൽ 3 പേരെ പൊള്ളാച്ചി ആശുപത്രിയിൽ നിന്ന് കൊയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 11 വയസുള്ള മസ്‌നി എന്ന പെൺകുട്ടിയാണ് പൊള്ളാച്ചിയിലെ ജില്ലാ ആശുപത്രിയിൽ ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال