വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി


കൊച്ചി നഗരത്തെ നടുക്കി വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വൈറ്റില ഫ്ലൈഓവറിന് താഴെയായാണ് മൃതദേഹം കിടന്നിരുന്നത്. സംഭവത്തിൽ കൊലപാതക സാധ്യതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ആത്മഹത്യയാണോ അതോ ട്രെയിൻ തട്ടി ഉണ്ടായതാണോ എന്നതിനേക്കാൾ ഉപരിയായി, മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രാക്കിൽ ഉപേക്ഷിച്ചതാണോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

ലോക്കോ പൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്, തുടർന്ന് അദ്ദേഹം റെയിൽവേയെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ൻക്വസ്റ്റ് നടപടികൾക്ക് ശേഷം മാത്രമേ മരണത്തെക്കുറിച്ചുള്ള കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال