ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു


ദില്ലി: ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു. സുബേദാർ സജീഷ് കെ ആണ് വീരമൃത്യു വരിച്ചത്. പട്രോളിംഗിനിടെ ജമ്മുവിലെ പൂഞ്ചിലെ സുരൻകോട്ടിൽ കൊക്കയിലേക്ക് വീണാണ് മരണം. മലപ്പുറം ചെറുകുന്ന് സ്വദേശിയാണ്. ഇന്നലെയാണ് അപകടം നടന്നത്. ഭൗതിക ശരീരം മലപ്പുറത്തെ വീട്ടില്‍ എത്തിച്ചു. മൃതശരീരം നാളെ രാവിലെ 8 മണി വരെ വീട്ടിൽ വെയ്ക്കും. രാവിലെ 8 മണി മുതൽ 9.30 വരെ സമീപത്തെബാല പ്രബോധിനി എൽപി സ്കൂൾ ചെറുകുന്നില്‍ പൊതുദർശനം നടത്തും. സംസ്ക്കാരം രാവിലെ 10ന് കുടുംബശ്മശാനത്തിലായിരിക്കും.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال