ഓട്ടോറിക്ഷ റോഡിൽ എതിർവശത്ത് കയറി വന്നതുമായി ബന്ധപ്പെട്ട സംഘർഷം: ഒരാൾ അറസ്റ്റിൽ


തൃശ്ശൂർ: ഓട്ടോറിക്ഷ റോഡിൽ എതിർവശത്ത് കയറി വന്നതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. തർക്കത്തിനി‌ടെ ബൈക്ക് യാത്രക്കാരൻ ഹെൽമറ്റ് ഊരി ഓട്ടോറിക്ഷ ഡ്രൈവറുടെ തലയ്ക്കടിക്കുകയായിരുന്നു. തൃശ്ശൂർ പൂച്ചുണ്ണി പാടത്താണ് സംഭവം. ഇരുവരും തമ്മിൽ നടുറോഡിൽ കയ്യാങ്കളിയുമുണ്ടായി. നാട്ടുകാർ ഇടപെട്ടാണ് രണ്ടുപേരെയും പിടിച്ചുമാറ്റിയത്. സംഘർഷത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നി‌ട്ടുണ്ട്. അതേസമയം, സംഭവത്തിൽ ബൈക്ക് യാത്രികനായ വിയ്യൂർ സ്വദേശി ജിതിൻ അറസ്റ്റിലായി. ഓട്ടോ ഡ്രൈവറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال