കോട്ടയം ചിറക്കടവ് പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് വീണ്ടും നടത്തും. കഴിഞ്ഞ മാസം 16ന് നടന്ന നറുക്കെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് വീണ്ടും നറുക്കെടുപ്പ് നടത്തുന്നത്.
ആദ്യം നടന്ന നറുക്കെടുപ്പില്‍ സംവരണ വാര്‍ഡുകള്‍ക്ക് പകരം ജനറല്‍ വാര്‍ഡാണ് നറുക്കെടുത്തത്. ഇതിനെതിരെ രഷ്ട്രീയ പാര്‍ട്ടികള്‍ ഹൈക്കോടതിയില്‍ പോയിരുന്നു. ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് വീണ്ടും നറുക്കെടുക്കുന്നത്.
അടുത്ത മൂന്ന് ദിവസത്തിനകം നറുക്കെടുപ്പ് നടത്താനാണ് കളക്ടര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം.