കരിക്കകം സ്വദേശിനിയുടെ മരണം വിഷമം ഉണ്ടാക്കിയ കാര്യമാണെന്ന് എസ് എ ടി സൂപ്രണ്ട് ഡോ ബിന്ദു. കുടുംബത്തിനൊപ്പം ദുഃഖത്തിൽ പങ്കു ചേരുന്നു. ഡിസ്ചാർജ് സമയത്ത് പനിയോ മറ്റ് കാര്യങ്ങളോ ഉണ്ടായില്ല. ലേബർ റൂമിൽ എല്ലാവിധ ചികിത്സയും നൽകിയിരുന്നതായും ഡോക്ടർ പറഞ്ഞു. ആശുപത്രിയിൽ നിന്ന് പോകുന്നതുവരെ ഒന്നും പറഞ്ഞിട്ടില്ല. വിഷയം ഗൈനക്കോളജി എച്ച് ഒ ഡി പരിശോധിക്കുമെന്നും എസ് എ ടി സൂപ്രണ്ട് അറിയിച്ചു.
ആശുപത്രി അണുവിമുക്തമായിട്ടാണ് മുന്നോട്ടുപോകുന്നത്. വീട്ടിൽ പോയതിനുശേഷമാണ് പനിയും ചർദ്ദിലും ഉണ്ടായത്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും. കുട്ടിക്ക് അനക്കം ഇല്ലാത്ത സാഹചര്യത്തിലാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. പ്രോട്ടോക്കോൾ പ്രകാരമാണ് പ്രസവം നടന്നത്. പ്രസവ ശേഷം അണുബാധയുടെ ലക്ഷണം അമ്മയ്ക്കോ കുഞ്ഞിനോ ഉണ്ടായിരുന്നില്ല എന്നും ഡോകട്ർ പറഞ്ഞു.
പരിശോധനകൾ എല്ലാം പൂർത്തിയാക്കിയാണ് വാർഡിലേക്ക് മാറ്റുകയും പിന്നീട് ഡിസ്ചാർജ് ചെയുകയും ചെയ്തത്. പ്രസവ മുറിയിൽ നിന്ന് അണുബാധ ഉണ്ടാകാനുള്ള സാഹചര്യവുമില്ല. ആ ദിവസം പ്രസവം നടന്ന കുട്ടികൾക്കൊ അമ്മമാർക്കൊ ആർക്കും അണുബാധയില്ല. ലേബർ റൂമിൽ അണുബാധയില്ല. അതിൽ ആശങ്ക വേണ്ട. ലേബർ റൂമിൽ കൃത്യമായി ക്ലിനിംഗ് നടത്തുന്നുണ്ട്. ലേബർ റൂമിൽ നിന്ന് എടുത്ത സ്വാബുകൾ എല്ലാം നെഗറ്റീവാണ് എന്നും ഡോകട്ർ വ്യക്തമാക്കി.
പ്രസവം കഴിയുമ്പോൾ ചിലരിൽ അണുബാധ ഉണ്ടാകാം. ശിവപ്രിയക്ക് മറ്റ് കുഴപ്പങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ നിന്ന് അല്ല അണുബാധ ഉണ്ടായത്. ഉന്നതതല അന്വേഷണം ഉണ്ടാകും. വളരെ കൃത്യമായി മൂന്ന് സമയങ്ങളിലും അല്ലാതെയും ഇൻഫെക്ഷൻ കൺട്രോൾ ക്ലീനിങ് നടത്തുന്നുണ്ട്. ആശുപത്രിയിൽ പ്രസവത്തിനു എത്തിച്ച സമയം അണുബാധ ഇല്ല. ഡിസ്ചാർജ് ആകുമ്പോൾ പനി ഇല്ലായിരുന്നു.
അണുബാധ ഇല്ലെന്ന് ഉറപുവരുത്തിയതാണ്. വീണ്ടും ആശുപത്രിയിൽ എത്തിയത് പനിയും വയറിളക്കവുമയാണ്. ആ സമയത്ത് ശിവപ്രിയയുടെ
തുന്നൽ ഇളകിയിരുന്നു. മൾട്ടി സ്പെഷ്യലിറ്റി വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കെ അണുബാധ ഉണ്ടായോ എന്ന് പറയാൻ കഴിയില്ല. വീട്ടിൽ നിന്നും അണുബാധ ഉണ്ടാകാമെന്നും എസ് എ ടി സൂപ്രണ്ട് പറഞ്ഞു.