പാലക്കാട് അട്ടപ്പാടി കരുവാര ഊരിൽ നിർമാണം പൂർത്തിയാകാത്ത വീട് ഇടിഞ്ഞുവീണ് കുട്ടികൾക്ക് ദാരുണാന്ത്യം. സഹോദരങ്ങളായ ആദി(7), അജ്നേഷ്(4) എന്നിവരാണ് മരിച്ചത്. ബന്ധുവായ ആറുവയസുകാരി പെൺകുട്ടി ഗുരുതരമായി പരുക്കേറ്റ് കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്. വർഷങ്ങളായി ആൾതാമസമില്ലാത്ത വീട്ടിനുള്ളിൽ കളിച്ചു കൊണ്ടിരിക്കവേയാണ് അപകടം.
അട്ടപ്പാടിയിൽ നിർമാണം പൂർത്തിയാകാത്ത വീട് ഇടിഞ്ഞുവീണ് കുട്ടികൾക്ക് ദാരുണാന്ത്യം
byArjun.c.s
-
0