വെള്ളമുണ്ടയിൽ ആദിവാസി സ്ത്രീകളെ വെട്ടിയ പ്രതി പിടിയിൽ. ഇന്നലെ രാത്രിയാണ് വെള്ളമുണ്ട മൊതക്കരെയുള്ള കൊച്ചറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ ആതിര എന്നിവർക്ക് വെട്ടേറ്റത്
വയനാട്: വെള്ളമുണ്ടയിൽ ആദിവാസി സ്ത്രീകളെ വെട്ടിയ പ്രതി പിടിയിൽ. ഇന്നലെ രാത്രിയാണ് വെള്ളമുണ്ട മൊതക്കരെയുള്ള കൊച്ചറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ ആതിര എന്നിവർക്ക് വെട്ടേറ്റത്. ആതിരയുടെ ഭർത്താവ് രാജുവാണ് ആക്രമണം നടത്തിയത്. ഇയാൾ ക്രിമിനൽ പശ്ചാത്തലം ഉള്ള ആളാണ്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ഇരുവരെയും രാജു വെട്ടിയത് എന്നാണ് വിവരം.
ആതിരയും മാധവിയേയും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആതിരയുടെ പരിക്കു ഗുരുതരമാണ്. ആതിരയുടെ ഭർത്താവ് രാജുവിനെ തെളിവെടുപ്പിനായി കൊച്ചാറ ഉന്നതിയിലേക്ക് കൊണ്ടുവന്നു.