തിരുവല്ലയിൽ യുവതിയെ തീ കൊളുത്തി കൊന്ന സംഭവം: പ്രതി കുറ്റക്കാരനെന്ന് കോടതി


19കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ വച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിൽ പ്രതി അജിൻ റെജി മാത്യുവാണ് കുറ്റക്കാരനെന്ന് അഡീഷണൽ ജില്ലാ കോടതി ഒന്ന് വിധി പറഞ്ഞത്. പ്രതിക്കുള്ള ശിക്ഷാവിധി മറ്റന്നാള്‍ വിധിക്കും.

2019 മാർച്ച് 12നു തിരുവല്ലയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്, അജിൻ അവരെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

70 ശതമാനത്തിൽ അധികം പൊള്ളലേറ്റ പെൺകുട്ടി, രണ്ടുനാൾ നീണ്ട ചികിത്സയ്ക്കൊടുവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചു. പ്രതി അജിൻ റെജി മാത്യുവിൻ്റെ കൈ കാലുകൾ കെട്ടി നാട്ടുകാർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال