കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതയിൽ പ്രതിഷേധിച്ച് കാസർകോട് പടന്ന പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ കൂട്ടത്തോടെ രാജിവെച്ചു. ലീഗിന് അർഹതപ്പെട്ട സീറ്റ് കോൺഗ്രസിന് നൽകിയതിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ യൂത്ത് ലീഗിനെ പാടെ തഴഞ്ഞതിലും പ്രതിഷേധിച്ചാണ് രാജി. പടന്ന പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പി കെ ഖമറുദ്ധീൻ, സെക്രട്ടറി പികെസി മുഹമ്മദ് കുഞ്ഞി, ട്രഷറർ ജലീൽ ഒരുമുക്ക് അടക്കം കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികളും രാജിവെച്ചു. നേരത്തെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട പഞ്ചായത്ത് കമ്മിറ്റി യോഗത്തിലെത്തി യൂത്ത് ലീഗ് പ്രവർത്തകർ ലീഗ് നേതാക്കളെ ഉപരോധിക്കുകയും മുസ്ലീം ലീഗ് ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകത: കാസർകോട് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ കൂട്ടത്തോടെ രാജിവെച്ചു
byArjun.c.s
-
0