ഇനി മുതൽ ട്രെയിനിൽ രാത്രി സമയങ്ങളിൽ മൊബൈൽ ചാർജ് ചെയ്യാനാകില്ല


നമ്മളിൽ പലരും സ്ഥിരം ട്രെയിൻ യാത്രക്കാരാണ്. ദൂരയാത്രക്കും പലപ്പോഴും മിക്ക ആളുകളും ഉപയോഗിക്കുന്ന ഗതാഗത മാർഗവും ട്രെയിൻ തന്നെയാണ്. എന്നാൽ, യാത്രക്കാരെ നിരാശരാക്കുന്ന ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇനി മുതൽ ട്രെയിനിൽ രാത്രി മുതൽ പുലർച്ചെ വരെ മൊബൈലോ ലാപ്ടോപ്പോ റീചാർജ് ചെയ്യാനാകില്ല.

മൊബൈൽ ചാർജിംഗ് പോർട്ടുകൾ രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ഓഫാക്കുമെന്നാണ് റെയിൽവേ പുതിയ അറിയിപ്പിൽ പറയുന്നത്. അമിത ചാർജിംഗും വൈദ്യുതി സർജുകളും മൂലമുണ്ടാകുന്ന തീപിടുത്ത അപകടങ്ങൾ തടയുന്നതിനുള്ള സുരക്ഷാ നടപടിയായാണ് ഇത്തരത്തിലൊരു നീക്കം റെയിൽവേ നടത്തുന്നത്. ദൂരയാത്രക്കാരെയാകും ഈ തീരുമാനം കൂടുതലായി ബാധിക്കുക.

ഇതിനെതിരെ പ്രതിഷേധം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. രാത്രി എന്തെങ്കിലും ആവശ്യം വന്ന് ചാർജിങ് പോർട്ട് ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ എന്ത് ചെയ്യുമെന്ന ചോദ്യം യാത്രക്കാർ ശക്തമായി ഉയർത്തിയേക്കും. ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താനും ആവശ്യപ്പെട്ടേക്കും.

അടുത്തിടെ ടിക്കറ്റ് ബുക്കിങ്ങിലടക്കം റെയിൽവേ അടിമുടി പരിഷ്‌കാരങ്ങളും പുതിയ നയങ്ങളും നടപ്പിലാക്കിയിരുന്നു. റെയിൽവൺ ആപ്പ് അവതരിപ്പിച്ചതും അഡ്വാൻസ് ആയി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന്‍റെ കാലാവധി ചുരുക്കിയതും ഇതിൽ ചിലതാണ്. റിസർവ്ഡ് കോച്ചുകളിൽ രാത്രി 10.00 മുതൽ രാവിലെ 6.00 വരെയാണ് ബർത്തിൽ കിടക്കാൻ അനുവദിച്ചിട്ടുള്ളത്. അതല്ലാതെയുള്ള സമയങ്ങളിൽ ഇവിടെ ഇരിക്കാൻ മാത്രമേ ഉപയോഗിക്കാവൂ എന്നും റെയിൽവേ അറിയിച്ചിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال