പത്തനംതിട്ട: മന്ത്രി കെ ബി ഗണേഷ്കുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച കോൺഗ്രസ് നേതാവിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിസിസി. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ദുൾ അസീസിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. തലച്ചിറ വാർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് അബ്ദുൾ അസീസിനെ നീക്കിയിട്ടുണ്ട്. അബ്ദുൾ അസീസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന നിലപാടിലാണ് കോൺഗ്രസ് ചക്കുവരക്കൽ മണ്ഡലം കമ്മിറ്റി. അബ്ദുൾ അസീസ് പാർട്ടി വിരുദ്ധ നടപടി ആവർത്തിക്കുന്നുവെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആരോപണം.
മന്ത്രി കെ ബി ഗണേഷ്കുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു: കോൺഗ്രസ് നേതാവിന് ഡിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്
byArjun.c.s
-
0