സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം: ഉടമയെ തിരിച്ചറിഞ്ഞു


കോഴിക്കോട്:സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം. കോഴിക്കോട് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലാണ് സംഭവം. തലനാരിഴക്കാണ് വിദ്യാര്‍ത്ഥികള്‍ കാറിടിക്കാതെ രക്ഷപ്പെട്ടത്. കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് അമിത വേഗത്തിലാണ് കാര്‍ എത്തിയത്. പല വട്ടം കുട്ടികള്‍ക്ക് നേരെ കാര്‍ പാ‌ഞ്ഞടുത്തു. കുട്ടികള്‍ ഓടി മാറിയതിനെത്തുടര്‍ന്നാണ് രക്ഷപ്പെട്ടത്. സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കാര്‍ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിരുന്നു. കാര്‍ പേരാമ്പ്ര പൈതോത്തു സ്വദേശിയുടേതാണെന്ന് പൊലീസ് കണ്ടെത്തി. കാർ ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെട്ടതായി പേരാമ്പ്ര പൊലീസ് അറിയിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال