തിരുവനന്തപുരം: തോട്ടിൽ നിന്നും മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സിഐടിയു തൊഴിലാളി മരിച്ചു. പാലോട് - കുറുന്താളി വടക്കേവിള ഷൈജുഭവനിൽ ഷൈജു (38) ആണ് മരിച്ചത്. പ്ലാവറയിലെ ഹെഡ് ലോഡ് തൊഴിലാളിയാണ് മരിച്ച ഷൈജു. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് അപകടം ഉണ്ടായത്. 2 സുഹൃത്തുകൾക്കൊപ്പമാണ് ഷൈജു തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയത്.
തോട്ടിൽ നിന്നും മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സിഐടിയു തൊഴിലാളി മരിച്ചു
byArjun.c.s
-
0