കൊച്ചി: എറണാകുളത്ത് ബസ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് യാത്രക്കാരുടെ ബാഗിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങുന്ന ആൾ പ്രതിയിൽ. അസം സ്വദേശി ബബ്ലു ആണ് പിടിയിലായത്. അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ പെരുമ്പാവൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. വിലകൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ച ശേഷം വിൽപ്പന നടത്തുകയാണ് ഇയാളുടെ പതിവ്. ലഹരിവസ്തുക്കൾ വാങ്ങുന്നതിന് വേണ്ടിയാണ് ഇയാൾ മൊബൈൽ മോഷ്ടിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
എറണാകുളത്ത് യാത്രക്കാരുടെ ബാഗിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കുന്ന അസം സ്വദേശി പിടിയിൽ
byArjun.c.s
-
0