സിസ്ട്രോം ടെക്നോളോജിസിന്റെ തിരുവനന്തപുരത്തുള്ള ഇലക്ട്രോണിക്‌സ് നിർമ്മാണ കേന്ദ്രത്തിൽ ഗാർഹിക ആവശ്യത്തിനും ഓഫീസ് ആവശ്യങ്ങൾക്കും ഉള്ള വൈ ഫൈ ഉൽപന്നങ്ങളും, ഇലക്ട്രോണിക്‌സ് എളുപ്പത്തിൽ പഠിക്കുവാനുള്ള ഉപകരണമായ ടി എസ് എൻ ഇലക്ട്രോണിക്‌സ് കിറ്റ് -ഉം ഉത്‌പാദനം ആരംഭിച്ചിരിക്കുന്നു. ഉൽപ്പന്ന മേഖലയിലെ പ്രമുഖ ടെലികോം നെറ്റ് വർക്കിങ് നിർമ്മാതാക്കളായായ കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിസ്ട്രോം ടെക്നോളോജിസിന്റെ തിരുവനന്തപുരത്തുള്ള ഇലക്ട്രോണിക്‌സ് നിർമ്മാണ കേന്ദ്രത്തിലാണ് നിർമാണം ആരംഭിച്ചിരിക്കുന്നത്.
ആത്മ നിർഭർ ഭാരതിന്റെ ഭാഗമായി നിർമ്മിക്കുന്ന ഈ ഉൽപന്നങ്ങൾ ഇന്ത്യയിൽ വിതരണം ചെയ്യുന്നതിനോടൊപ്പം, പല ഭാഗങ്ങളിലേക്ക് കയറ്റുമതി ലോകത്തിന്റെ ചെയ്തുകൊണ്ടിരിക്കുകയാണ്. നൂറുകോടി രൂപ ചിലവിൽ തിരുവനന്തപുരത്തു ഈ ഫാക്ടറിയിൽ നിന്നും മറ്റു നെറ്റ് വർക്കിങ് ഉപകരണങ്ങളുടെ ഉത്പാദനം അനുസ്യൂതം നടന്നുകൊണ്ടിരിക്കുകയാണ്.
സിസ്മോബി (SysMobi) എന്ന പുതിയ ബ്രാൻഡിൽ നിന്നും ഉത്പാദനം നടത്തുന്ന ഗാർഹിക ആവശ്യത്തിനും ഓഫീസ് ആവശ്യങ്ങൾക്കും 238 AX 3000HZQC, Smart-AX3000-E4, Mesh Qube-2, HERTZ-QC4 SERIES, AX3000 CEILING AP എന്നീ ഏറ്റവും പുതിയ സാങ്കേതികവിദ്യ ആയ പ്രവർത്തിക്കുന്ന സുരക്ഷിതമായി ഒന്നിലധികം Routers-Do, Wifi Wide area network വഴി WiFi 6-108 ഓഫിസുകൾ ബന്ധിപ്പിക്കാൻ ഉപയോഗിക്കാവുന്ന SDWAN എന്നിവയും, നിർമ്മിച്ചു വിതരണം ചെയ്യുന്നത്.
മദ്രാസിൽ പ്രൊഫസറായിരുന്ന ടി എസ് നടരാജന്റെ സങ്കൽപത്തിൽ ഉരുത്തിരിഞ്ഞ 40 -ഓളം ഇലക്ട്രോണിക്‌സ് സർക്യൂട്ട്-കളിൽ പ്രായോഗിക പരിശീലനം നേടാൻ സാധിക്കുന്ന ടി എസ് എൻ അനുഭൂതി ഇലക്ട്രോണിക്‌സ് കിറ്റ് -ഉം സിസ്ട്രോം ഫാക്‌ടറിയിൽ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. സിസ്ട്രോം -ൻറെ സഹോദര സ്ഥാപനമായ ചെന്നൈ ആസ്ഥാനമാക്കിയ, അഹീസ ഇന്നോവേഷൻസ് ആണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇലക്ട്രോണിക്‌സിൽ താല്‌പര്യമുള്ള സ്കൂൾ വിദ്യാർത്ഥികൾ, 11, പോളിടെക്നിക് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ എന്നിവർക്ക് എളുപ്പത്തിൽ ഇലക്ട്രോണിക്‌സ് പ്രായോഗിക പരിശീലനം നേടാൻ ഈ ഉപകരണം ഉപയോഗിക്കാവുന്നതാണ്. ആയതിന്റെ നിർമാണവും സിസ്ട്രോം തിരുവനന്തപുരം ഫാക്‌ടറിയിൽ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാനമാക്കിട്ടുള്ള ഡിജി എക്‌സ് നെറ്റ് ഇൻഡ്യ (DiwXNet India) ആണ് TSN അനുഭൂതി ഇലക്ട്രോണിക്‌സ് കിറ്റ്-ൻറെ വിൽപ്പനയും വിപണനവും നടത്തുന്നത്.