ഫിറ്റ്നസും പൊലൂഷൻ സർട്ടിഫിക്കറ്റുമില്ലാതെയാത്ര.തമിഴ്നാട് രജിസ്ട്രേഷൻ പിക്കപ്പ് പിടികൂടി തൃശൂർ ആർടിഒ എൻഫോസ്മെന്റ്.




തിരുനെൽവേലിയിൽ നിന്നും ബേപ്പൂരിലേക്ക് ഫൈബർ വള്ളവുമായി പോയ തമിഴ്നാട് രജിസ്ട്രേഷൻ ഉള്ള പിക്കപ്പ് വാഹനം തൃശ്ശൂർ ആർടിഒ എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ പി വി ബിജു പിടികൂടി. പിക്കപ്പ് വാഹനത്തിന് ഫിറ്റ്നസും പൊലൂഷൻ സർട്ടിഫിക്കറ്റും ഇൻഷുറൻസും ഇല്ലാതെയാണ് ഈ ബോട്ട് തിരുനൽവേലിയിൽ നിന്നും ബേപ്പൂരിലേക്ക് കൊണ്ടുപോയിരുന്നത് തിരുനെൽവേലി സ്വദേശി യുടെയാണ് വാഹനം ബേപ്പൂർ സ്വദേശി CP മുഹമ്മദ് നിസ്സാമിൻ്റെയാണ് ബോട്ട്. ആകെ 27500 രൂപ പിഴ ഈടാക്കി ഇത്ര ചെറിയവാഹനത്തിൽ മുന്നിലേക്കും പുറകിലേക്കും വശങ്ങളിലേക്കും തള്ളി നിൽക്കുന്ന രീതിയിലാണ് ബോട്ട് ഉണ്ടായിരുന്നത് മാത്രമല്ല വാഹനം വളവുകൾ തിരിയുമ്പോൾ മറിയാനുള്ള സാധ്യതയും കണ്ടു. പുറത്തേക്ക് തള്ളി നിൽക്കുന്ന ലോഡ് കയറ്റിയതിന് 20000 രൂപയും ഫിറ്റ്നസിന് 3000 രൂപയും ഇൻഷുറൻസ് ഇല്ലാത്തതിന് 2000 രൂപയും പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപയും ചേർത്താണ് ആകെ 27500 രൂപ പിഴചുമത്തിയത്  ബോട്ട് വലിയ ലോറിയിൽ മാറ്റി കയറ്റി കൊണ്ടുപോകുവാൻ നിർദേശം നൽകിയിട്ടുണ്ട്
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال